ചെറുതോണി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡന്റുമാരായിരുന്ന പ്രമുഖർക്ക് ഇത്തവണ തോൽവിയുടെ കയ്പ്പറിഞ്ഞു. കാമാക്ഷി പഞ്ചായത്തിൽ എസ്.ടി. അഗസ്റ്റിൻ, അന്നമ്മ പടന്നമാക്കൽ, വാത്തിക്കുടി പഞ്ചായത്തിൽ പി.കെ. ജയൻ, മിനി സാബു, കഞ്ഞിക്കുഴി പഞ്ചായത്തിൽ ജോസ് ഊരക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്തിൽ ജോയി വർഗീസ്, ഷിജോ തടത്തിൽ, റിൻസി സിബി, കാഞ്ചിയാർ പഞ്ചായത്തു മുൻ പ്രസിഡന്റ് മാത്യു ജോർജ് എന്നിവരാണ് പരാജിതരായ പ്രമുഖർ. ഇവരിൽ പലരും വളരെകുറഞ്ഞ വോട്ടുകൾക്കാണ് പിന്തള്ളപ്പെട്ടത്.