തൊടുപുഴ: കുമാരമംഗലം സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള പെൺകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ശീതള പാനീയത്തിന്റെ അടപ്പ് പുറത്തെടുത്തു. ചാഴികാട് ആശുപത്രിയിലെ റീസസിറ്റേഷൻ ബേയിൽ വിദഗ്ദ്ധ ഡോക്ടർമാരടങ്ങുന്ന സംഘം ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ചാഴികാട്ട് ആശുപത്രിയിലെ എമർജൻസി, ഇ.എൻ.റ്റി. ഹെഡ് ആന്റ് നെക്ക് സർജറി, പീഡിയാട്രിക്ക്, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു.