തൊടുപുഴ: പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകുന്നതിനു വേണ്ടി തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ ''സ്റ്റാർ ബെൽസ്'' പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കവിത,നാടോടി നൃത്തം, മോണോ ആക്ട്, കഥാ കഥനം, സംഗീതം, മിമിക്രി,ഫാൻസി ഡ്രസ്,കഥാ പ്രസംഗം, നാടൻപാട്ട് തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികൾ കുട്ടികൾ പഠിച്ച് സൂം മീറ്റിങ്ങിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും 6 മണി മുതൽ രാത്രി 9 വരെയുളള സമയത്താണ് കുട്ടികളുടെ ഓൺലെൻ സൂം മീറ്റിങ്ങ് നടത്തുന്നത്. ഓരോ ക്ലാസ് അടിസ്ഥാനത്തിലാണ് ''സ്റ്റാർ ബെൽസ്'' പരിപാടി സംഘടിപ്പിക്കുന്നത്.
സിനി ആർട്ടിസ്റ്റും സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയുമായ മീരാ രാജേഷ് ''സ്റ്റാർ ബെൽസ്'' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ഡോ:ജിയോ തടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി.എൽ ജോസഫ്, ആർ മിനിമോൾ, അനീഷ് ജോർജ്ജ്, ജെയ്മി മാത്യു എന്നിവർ പ്രസംഗിച്ചു.
ബാംഗ്ലൂർ ആർട്ട് യൂണിവേഴ്‌സിറ്റി അസോ.പ്രൊഫസർ വൃന്ദ മഹേഷ്, സംഗീതജ്ഞൻ സുരേഷ് ബാബു നാരായൺ, മ്യൂസിക് ഡയറക്ടർ റഷീദ് മുഹമ്മദ് എന്നിവർ സ്റ്റാർ ബെൽ പദ്ധതിക്ക് ഓൺലൈനായി ആശംസകൾ നേർന്നു.