തൊടുപുഴ: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾ പിൻവലിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും ഒറ്റക്കെട്ടായ് അണിനിരക്കണമെന്ന് ദില്ലി കർഷക പ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ് അഭ്യർത്ഥിച്ചു. തൊടുപുഴ മുനിസിപ്പൽ പാർക്കിനു സമീപം നടന്നു വരുന്ന ഐക്യദാർഢ്യകേന്ദ്രത്തിലെ ഒൻപതാം ദിവസപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക പ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ വൈസ് ചെയർമാൻ ടി.ജെ. പീറ്റർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ്, കർഷക പ്രതിരോധ സമിതി സംസ്ഥാന വൈ. പ്രസി. സണ്ണി ചെറിയാൻ, എസ്. അലീന, ആർ. മീനാക്ഷി, പി.ബിന്ദു , ബിൻസ് കുര്യാക്കോസ്, നിഷാ സോമൻ, ജോർജ് തണ്ടേൽ, അനിൽ രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.