തൊടുപുഴ: കർഷകർ നടത്തുന്ന ചലോ ദില്ലി സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന അനശ്ചിതകാല കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിൽ എ.ഐ.ഡി.എസ്.ഒ. യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും പങ്കാളികളായി. ടൗണിലെ വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ നടത്തി റാലിയായാണ് വിദ്യാർത്ഥികൾ സമരകേന്ദ്രത്തിൽ എത്തിച്ചേർന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അലീന, എം.കെ. ഷഹസാദ്, ജതിൻ ആർ, മീനാക്ഷി ആർ. എന്നിവർ പ്രസംഗിച്ചു.