കാഞ്ഞാർ: വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ സംഭവത്തിൽ വെള്ളിയാമറ്റം കിഴക്കേമേത്തൊട്ടി തൈ പ്ലാക്കൽ ശരത്തിനെ (22 ) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ശാരീരിക വേദനയെ തുടർന്ന് തൊടുപുഴയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടറുടെ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായത് .ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്ന് എസ് ഐ ശ്രീജേഷ് വി കെ, സജി പി ജോൺ, എ എസ് ഐ സലീൽ , സാംകുട്ടി, ഉബൈസ്, ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.