dayas

ചെറുതോണി: സൈഡ് ഇടിഞ്ഞതിനെത്തുടർന്ന് റോഡിൽ സ്ഥാപിച്ചിരുന്ന ടാർവീപ്പയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മരിയാപുരം തുണ്ടത്തിപ്പാറയിൽ ഡയസ് ജോസ് (39) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 7.30 ന് മരിയാപുരം- തങ്കമണി റോഡിൽ സൈഡ് ഇടിഞ്ഞതിനെത്തുടർന്ന് സ്ഥാപിച്ചിരുന്ന ടാർവീപ്പയിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വീതികുറഞ്ഞ സ്ഥലത്ത് ലോറിക്ക് സൈഡുകൊടുക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.ഹെൽമെറ്റുണ്ടായിരുന്നെങ്കിലും റോഡിൽ തലയിടിച്ചു വീണതോടെ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മരിയാപുരം പള്ളിയിലെ ശിശ്രൂഷിയും പ്രൊഫഷണൽ ഫോട്ടോഗ്രാഫറുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മരിയാപുരം സെന്റ്‌മേരീസ് പള്ളിയിൽ ഇടുക്കി രൂപത മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. ഭാര്യ: അജ്ഞലി ആയവന തൊഴുത്തിങ്കൽ കുടുംബാംഗം . പതിനഞ്ച് ദിവസം പ്രായമായ മകളുണ്ട്.