ചെറുതോണി: കാർഷിക വിളകൾക്ക് തറവില നിശ്ചയിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ഡൽഹിയിലെ കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ചെറുതോണി ടൗണിൽ പ്രതിഷേധ ജ്വാലതെളിക്കും. സെക്രട്ടറിയേറ്റ് പടിക്കൽ കത്തോലിക്കകോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസസമരത്തിന്റെ ഭാഗമയി രൂപതാ കേന്ദ്ര ങ്ങളിലും പ്രധാന ടൗണുകളിലും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തുന്നത്. രൂപതാ പ്രസിഡന്റ് ജോസുകുട്ടി മാടപ്പള്ളിൽ നേതൃത്വം നൽകുന്ന പ്രകടനം സംസ്ഥാന സെക്രട്ടറി ജോർജ് കോയിക്കൽ ഉദ്ഘാടനം ചെയ്യും. രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി ജോസഫ് കുര്യൻ ഏറമ്പടം, സണ്ണി കരിവേലിക്കൽ, ചുമ്മാർ മാത്യു, ബേബി കൊടകല്ലിൽ, ടോമി ഇളംതുരുത്തിയിൽ എന്നിവർ പ്രസംഗിക്കും.