 
മുട്ടം: പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന നടപടിക്കെതിരെ യു.ഡി.എഫ് മുട്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് സി.പി.എംന്റെ പരാതിയിൽ മുട്ടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതി വ്യാജമാണെന്ന് മനസ്സിലായിട്ടും പൊലീസ് പ്രവർത്തകരുടെ വീടുകൾ കയറി ഇറങ്ങുകയാണെന്നും പൊ ലീസിൻ്റെ ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.യോഗത്തിൽ യു. ഡി. എഫ് മണ്ഡലം കൺവീനർ ബേബി വണ്ടനാനി, സുധീർ എം.കെ, ടി.എച്ച് ഈസ, ജോസ് ചുവപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.