തൊടുപുഴ: സിവിൽ സ്റ്റേഷന്റെ വാഹന പാർക്കിംഗ് ഷെഡിൽ കിടന്ന കൃഷി വകുപ്പിന്റെ ജീപ്പിന്റെ പുതിയ ബാറ്ററി മോഷണം പോയി. കേബിൾ മുറിച്ചാണ് ബാറ്ററി കടത്തിയത്. ജീവനക്കാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഡ്രൈവർമാരുടെ കുറവു മൂലം വാഹനം ഒരു മാസമായി ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.