ചെറുതോണി : മുരിക്കാശ്ശേരിയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പ്പന്ന ശേഖരം പിടികൂടി. ചില്ലറ വില്പനയ്ക്ക് എത്തിക്കുന്നതിനായി അടിമാലിയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് 700 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നവുമായി രണ്ടു പേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടിയത്. അടിമാലി സ്വദേശി നൗഫൽ, കല്ലാർകുട്ടി ശല്യാംപാറ സ്വദേശി കൃപൻ എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാറും കസ്റ്റഡിയിലെടുത്തു .