 
മറയൂർ: റോഡിന് സമീപത്തെ പത്തടി താഴ്ചയിലേക്ക് ഓട്ടോ മറിഞ്ഞ് യുവാവിന് പരിക്ക്. ഓട്ടോ ഡ്രൈവർ പത്തടിപ്പാലം സ്വദേശി ചന്ദ്രകുമാർ (28) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചന്ദ്രകുമാർ ടൗണിലെ കെട്ടിടം പണി കഴിഞ്ഞ് ഓട്ടോയിൽ തിരികെ വീട്ടിലേക്ക് മടങ്ങവെ മാന്തോപ്പ് വളവിൽ രാത്രി 8 മണിക്കാണ് അപകടം നടന്നത്. റോഡിൽ മഞ്ഞ് മൂടി കിടന്നതിനാൽ വളവിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. താഴെയുള്ള വീടിന്റെ മുറ്റത്ത് രാത്രിയിൽ ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഓട്ടോ മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഓട്ടോ ഡ്രൈവറെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിക്കുകൾ നിസാരമായതിനാൽ ചികിൽസ നൽകി വിട്ടയച്ചു.