 
നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ നെടുങ്കണ്ടം ശാഖയുടെ ഭരണ സമതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. സി.എൻ. ദിവാകരൻ ചവറമ്മാക്കൽ (പ്രസിഡന്റ്), വി.കെ. സന്തോഷ് വയലിൽ വൈസ് (പ്രസിഡന്റ്), ടി.ആർ. രാജീവ് തുണ്ടിപ്പറമ്പിൽ (സെക്രട്ടറി), പി.കെ. ഷാജി പതികാലായിൽ (യൂണിയൻ കമ്മറ്റി അംഗം), സി.എം. രാധാകൃഷ്ണൻ നാലുകണ്ടത്തിൽ, ആർ. പ്രകാശ് കൊച്ചുവീട്ടിൽ, സജി അലുവിള, എ.ആർ. പ്രസാദ് ആലിപ്പുഴയിൽ, ശ്രീ സന്തോഷ് വേലിക്കകത്ത് പീഡികയിൽ, ഷൈജി ചരുവിളയിൽ, വിശാദൻ ലക്ഷ്മി വിലാസം, പി.ആർ പുഷ്പൻ പതാലിൽ, രാജൻ വെച്ചുകുന്നേൽ, സരേഷ് മാധവൻ പയ്യാനിച്ചോട്ടിൽ (കമ്മറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു. നെടുങ്കണ്ടം ശ്രീ ഉമാമഹേശ്വര പ്രാർത്ഥനാ നിലയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആർ. രാജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇൻ ചാർജ് അനില സുദർശനൻ, ശാഖാ പ്രസിഡന്റ സി.എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു.