കരിമണ്ണൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പിതൃവേദി, കെ.സി.വൈ.എം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പി.എസ് .സി പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കരിയർ വിദഗ്ദ്ധർ നേതൃത്വം നൽകുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. ഫൊറോന വികാരി ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷത വഹിച്ചു. മുതലക്കോടം ഫൊറോന വികാരി ഫാ. ഡോ. ജോർജ് താനത്തുപറമ്പിൽ, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഷാജി ലൂക്കോസ്, കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അക്ഷയ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ഫൊറോന അസി. വികാരി ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ സ്വാഗതവും പിതൃവേദി രൂപത വൈസ് പ്രസിഡന്റ് അരുൺ കെ. ആന്റണി നന്ദിയും പറഞ്ഞു.