
മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽ മക്കളെയും അടുത്ത ബന്ധുക്കളേയും നഷ്ടപ്പെട്ട സഹപ്രവർത്തകന് കൈത്താങ്ങുമായി കേരള ബാങ്കിലെ ജീവനക്കാർ. കേരളാ ബാങ്ക് മൂന്നാർ ശാഖയിലെ ജീവനക്കാരനായ ഷൺമുഖനാഥനാണ് സഹപ്രവർത്തകർ സമാശ്വാസമായി സാമ്പത്തിക സഹായം നൽകിയത്. ദുരന്തത്തിൽപ്പെട്ട് ഷൺമുഖനാഥന്റെ രണ്ട് ആൺമക്കളെയും അടുത്ത ബന്ധുക്കളേയും നഷ്ടമായിരുന്നു. ഓൾ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന തലത്തിൽ സ്വരൂപിച്ച 5 ലക്ഷം രൂപയുടെ സഹായധനം മൂന്നാർ പഞ്ചായത്ത് ഓഫീസ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഷൺമുഖനാഥന് കൈമാറി
മുൻ എം.എൽ.എ എ കെ മണി, സംഘടനയുടെ സം സ്ഥാന ജനറൽ സെക്രട്ടറി സി.കെ അബ്ദുൽ റഹ്മാൻ,സംസ്ഥാന സെക്രട്ടറി എ.പി ബേബി,ജില്ലാ സെക്രട്ടറി കെ.ഡി അനിൽകുമാർ, ബിജു ജോസഫ്, ഗ്രേസി കെ ജെ,ടുബി ജോസഫ്, ഷാജി കുര്യൻ,ഷൺമുഖ നാഥന്റെ മകൾ വൈഷ്ണവി തുടങ്ങിയവർ പങ്കെടുത്തു.