 
കട്ടപ്പന: ഏലത്തോട്ടത്തിൽ നിന്ന മരം വീണ് വീടിനോടു ചേർന്നു സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും കാർ ഷെഡും നശിച്ചു. നരിയമ്പാറ സ്വർണവിലാസം ഇടപ്പറമ്പിൽ ജസ്റ്റിന്റെ വീട്ടിലെ കാർ ഷെഡും വാട്ടർ ടാങ്കുമാണ് നശിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. ഏലത്തോട്ടത്തിലെ മരം കടപുഴകി മറ്റൊരു മരവും ഒടിച്ചുകൊണ്ടാണ് നിലംപൊത്തിയത്. വാട്ടർ ടാങ്കും കാർ ഷെഡും പൂർണമായി നശിച്ചു. വീടിന്റെ രണ്ട് ആസ്ബസ്‌റ്റോസ് ഷീറ്റുകളും നശിച്ചു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം. വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ അയൽവീട്ടിലായിരുന്നു.