നെടുങ്കണ്ടം: ഏലത്തിന്റെ ശരം മുറിച്ച് കടത്തിയ കേസിൽ പ്രതി പിടിയിൽ. ബ്ലോക്ക് 749ൽ ആനന്ദക്കുട്ടനെയാണ് (62) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോമ്പയാർ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകിട്ട് ശരം മുറിച്ച് കടത്തിയത്. കോമ്പയാർ ഏലത്തോട്ടത്തിൽ നിന്ന് 25,000 രൂപ വിലയുള്ള പച്ച ഏലക്ക, ശരം ഉൾപ്പെടെയാണ് ചെത്തി എടുത്ത് ചാക്കുകളിലാക്കി കടത്താൻ ശ്രമിച്ചത്. ആനന്ദകുട്ടനെ പ്രദേശവാസികൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടർച്ചയായ ശര നഷ്ടം ഉടമസ്ഥനിൽ ഉണ്ടാക്കിയ സംശയമാണ് മോഷ്ടാവിനെ പിടികൂടാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.