ചെറുതോണി: ബി.ജെ.പി പ്രവർത്തകനായ ആദിവാസി നേതാവിന് മർദ്ദനമേറ്റു. ആക്രമണത്തിൽ പരിക്കേറ്റ രാജൻ മാധവനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദിവാസി നേതാവും ബി.ജെ.പി എസ്.ടി മോർച്ച വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റുമായ രാജൻ മാധവനാണ് കഴിഞ്ഞ ദിവസം വൈകിട്ട് മർദ്ദനമേറ്റത്. രാജന്റെ തലയ്ക്കും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. മൂത്രതടസത്തെ തുടർന്ന് ശനിയഴ്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകനാണ് രാജനെ മർദ്ദിച്ചതെന്നും മണിയാറൻകുടിയിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയമാണ് ആക്രമണത്തിന് കാരണമെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു.