പെരിങ്ങാശ്ശേരി: വാക്കുതർക്കെത്തെ തുടർന്ന് സി.പി.എം പ്രവർത്തകൻ സി.പി. ഐ സംഘടനാ പ്രവർത്തകനെ മർദ്ദിച്ചതായി ആരോപണം. മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ സാബുവിനെയാണ് കൈയേറ്റം ചെയ്തത്. കട്ടിക്കയം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകൻ സുബിൻ മർദ്ദിച്ചെന്നാണ് പരാതി. സാബു മുമ്പ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന യാളാണ്. ഇരു കൂട്ടർക്കുമെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കരിമണ്ണൂർ പൊലീസ് കേസെടുത്തു. ഇതിനിടെ രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി.