തൊടുപുഴ: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് ഒരുക്ക കുടുംബ നവീകരണ ധ്യാനം ഇന്നുമുതൽ 23 വരെ ദിവസവും വൈകിട്ട് ആറുമുതൽ രാത്രി 8.30 വരെ തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈനിൽനിന്നും രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ കാർലോ ടിവിയിൽ സംപ്രേഷണം ചെയ്യും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ബിനോയ് കരിമരുതുങ്കൽ വചനസന്ദേശം നൽകും. ധ്യാന ദിവസങ്ങളിൽ വചനവിചിന്തനത്തിനുശേഷം ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. റവ. ഡോ. തോമസ് ജെ. പറയിടം, ഫാ. ജോർജ് ചേറ്റൂർ, ഫാ. ജെയിംസ് കക്കുഴി, ഫാ. ജോർജ് കുരിശുംമൂട്ടിൽ എന്നിവർ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. കുടുംബാംഗങ്ങൾ ഒരുമിച്ച് ധ്യാനത്തിൽ പങ്കെടുക്കണമെന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അറിയിച്ചു.