narupara


ചെറുതോണി : നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ഗുരുദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. ക്ഷേത്രസന്നിധിയിൽ എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തിയതോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. തുടർച്ചയായ 14ാം മത് വർഷമാണ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നടത്തുന്നത്. കൊവിഡ് കാലഘട്ടമായതിനാൽ ആചാര്യ വിധി പ്രകാരം യജ്ഞം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്.
ചടങ്ങിൽ ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിസന്റ് ബിനീഷ് കോട്ടൂർ പ്രസംഗിച്ചു.
ജഗന്നാഥ വർമ്മ പുലിയന്നൂർ യജ്ഞാചാര്യനും അഭിലാഷ് മാറാട് പത്മന രാജേന്ദ്രൻ എന്നിവരാണ് ,യജ്ഞ പൗരാണികർ. 26ന് തിയതി ഭാഗവത സപ്താഹയജ്ഞം സമാപിക്കുമെന്ന് ശാഖാ യോഗം പ്രസിഡന്റ് സുരേഷ് ചീങ്കല്ലേൽ സെക്രട്ടറി വിമോദ് പാറയ്ക്കൽ എന്നിവർ അറിയിച്ചു.