
ഓലിയ്ക്കാമറ്റം: എസ്. എൻ. ഡി. പി യോഗം ഓലിയ്ക്കാമറ്റം ശാഖാ ഗുരുമന്ദിരത്തിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമിയുടെ കാർമ്മികത്വത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തി. തുടർന്ന് നടന്ന ഗുരുമന്ദിര സമർപ്പണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം. കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ കൺവീനർ വി. ജയേഷ് ഗുരുമന്ദിര സമർപ്പണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് പ്രതിഷ്ഠാ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജാ ശിവൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ,അജിമോൻ ചിറയ്ക്കൽ, പ്രകാശ് മൂലമറ്റം , ഗീതാമണി കുമാരൻ, കെ. ആർ. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ. പി. ഷാജി സ്വാഗതവും സെക്രട്ടറി എ. കെ. ശശി നന്ദിയും പറഞ്ഞു.നിയുക്ത ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ ചടങ്ങിൽ പങ്കെടുത്തു.പ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹ വിഗ്രഹം സമർപ്പിച്ചത് കരാമയിൽ വീട്ടിൽ ഒ. യു .ദാമോദരനാണ്.