 
പീരുമേട്: സമുദായാഭിവൃദ്ധിക്ക് നല്ല കുടുംബങ്ങൾ അനിവാര്യമാണന്നും അതിനാവശ്യമായ അറിവ് യുവതീ യുവാക്കൾക്ക് നൽകുകയാണ് പ്രീ മാര്യേജ് കോഴ്‌സു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എസ്. എ, . ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രീ മാര്യേജ് കോഴ്‌സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിന്റെ നര-നാരീ സങ്കൽപ്പം പോലെ സ്ത്രീ പുരുഷ സമ സംയോജനം നല്ല കുടുംബ രൂപീകരണത്തിന് അനിവാര്യ ഘടകമാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യം നൽകുന്ന കുടുബമായിരിക്കണം നമ്മുടെ ലക്ഷ്യം. നല്ല കുടുംബങ്ങൾക്ക് മാത്രമേ സമൂഹത്തെ നൻമയിലേക്ക് നയിക്കാനാവൂ. ഈഴവ സമുദായം നല്ല കുടുംബങ്ങളുടെ സമൂഹമായി മാറുന്നതിനുള്ള പരിശീലന കളരിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളത്തിൽ യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെകട്ടറി കെ.പി. ബിനു സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ.രാജൻ നന്ദിയും പറഞ്ഞു.