മുട്ടം: കേന്ദ സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധ നടപടികൾ റദ്ദക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടം ടൗണിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ടി. ആഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണ ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.പരീത്, സി.എച്ച്. ബ്രാഹിം കുട്ടി, ബൈജു വറവുങ്കൽ, ക്ലമന്റ് ഈമ്മാനുവൽ ,സി.എച്ച് ഇബ്രാഹിം കുട്ടി ,ഈസാതുമരശ്ശേരിയിൽ, ദേവസ്യാച്ചൻ ആരനോലിക്കൽ എന്നിവർ പ്രസംഗിച്ചു. രഞ്ജീത്ത് മനപ്പുറത്ത്, പൗലോസ് ജോർജ് ,ജെയിംസ് ഊന്നുകല്ലിങ്കൽ, റോയി പാലയ്ക്കൽ , ലാലി ജോണി, വിഷ്ണു സജി ബാബു പനയം പറമ്പിൽ , മാത്യു പാലം പറമ്പിൽ എന്നിവർ നേതൃത്വം നൽകി