മുട്ടം: പഞ്ചായത്ത് മെമ്പറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വാർഡിലെ മുഴുവൻ ആളുകളുടേയും സാനിദ്ധ്യം ഉണ്ടാകുന്നതിന് വേണ്ടി അവരെ ക്ഷണിക്കുന്നതിന്റേയും വോട്ടർമാർക്ക് നന്ദി പറയുന്നതിന്റേയും തിരക്കിലായിരുന്നു അരുൺ ചെറിയാൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച വർക്ക് നന്ദി പറയാൻ വാർഡിലെ വോട്ടർമാരെ സമീപിച്ച അരുൺ ക്രിസ്മസിന്റേയും പുതുവത്സരത്തിന്റേയും സന്തോഷ സൂചകമായി കേക്കിന്റെ ഓരോ പൊതിയുമായാണ് എത്തിയത്. സന്തത സഹചാരികളായ റെന്നി ചെറിയാൻ, ഹാരീസ് മുട്ടം, ജോമോൻ ഫ്രാൻസീസ്, മൈക്കിൾ പുരയിടത്തിൽ, ബേബി കുളത്തിനാൽ എന്നിവരും അരുൺ ചെറിയാനോടൊപ്പം ഉണ്ടായിരുന്നു.