bike

മറയൂർ: കാന്തല്ലൂർ റോഡിൽ പത്തടിപാലത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇന്ദിരനഗർ കുമ്മിട്ടാംകുഴി സ്വദേശി ഷാജി(45) ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോട് കൂടി പത്തടിപ്പാലത്തിൽ നിന്ന് മറയൂരിലേക്ക് വരുന്ന വഴി എതിരെ വന്ന ഓട്ടോറിക്ഷയുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടനെ മറയൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ ഉദുമൽപ്പേട്ടയിലേക്ക് കൊണ്ടുപോയി.