കുമളി: യു.ഡി.എഫ് സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് പ്രാദേശിക മാദ്ധ്യമ പ്രവർത്തകനും മാതാവിനും നേരെ സമൂഹിക മാദ്ധ്യമങ്ങൾ വഴി ഭീഷണി മുഴക്കുകയും അശ്ലീലച്ചുവയുള്ള പദപ്രയോഗം നടത്തിയെന്നും പരാതി. ഇത് സംബന്ധിച്ച് വീട്ടമ്മ പൊലീസിൽ പരാതി നൽകി. അഡീഷണൽ സബ് ഇൻസ്‌പെക്ടറായി വിരമിച്ച ആൾ ഉൾപ്പടെ മൂന്ന്പേർക്കെയിരെയാണ് പരാതി .

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വലിയകണ്ടം എട്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി പരാതിക്കാരിയുടെ ബന്ധുവാണ്. അദ്ദേഹത്തിനു വേണ്ടി സമൂഹ മാദ്ധ്യമത്തിലൂടെയും അല്ലാതെയും തന്റെ മകൻ നിരവധി പരിശ്രമങ്ങൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ബന്ധു പരാജയപ്പെടുകയുണ്ടായി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തന്നെയും മകനേയും കുടുംബത്തിനെയും അപമാനപ്പെടുത്തുംവിധം സമൂഹ മാദ്ധ്യമങ്ങൾ വഴി നിരന്തരം ഭീഷണിപ്പെടുത്തലും വ്യക്തിഹത്യയും നടത്തിവരുന്നതായും പരാതിയിൽ പറയുന്നു.

ഇത് സംബന്ധിച്ച് ദേശീയസംസ്ഥാന വനിതാ കമ്മീഷൻ, സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻഎന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.