തൊടുപുഴ: ക്രിസ്മസ് ഈവ് -2020' എന്ന പേരിൽ ജയ്രാണി പബ്ലിക് സ്‌കൂളിൽ ഓൺ ലൈൻ ക്രിസ്മസ് ആഘോഷം ആരംഭിച്ചു. ക്രിസ്മസ് കാർഡ്, സ്റ്റാർ, പുൽക്കൂട്, കേക്ക്, ട്രീ തുടങ്ങിയ മത്സരങ്ങൾക്കുപുറമേ ക്രിസ്മസ് സന്ദേശം, കരോൾഗാനം, സാന്താക്ലോസ് തുടങ്ങിയ മത്സരങ്ങളുമാണ് നടത്തുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ വിദ്യാർഥികൾക്കു പുറമേ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം. 25ന് മത്സരങ്ങൾ സമാപിക്കും. സമാപന ദിവസം എഡ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ മോനിക്കാ പൈമ്പിള്ളിൽ ക്രിസ്മസ് സന്ദേശം നൽകും.