
ഇടുക്കി :നിശാപാർട്ടി നടക്കുകയായിരുന്ന വാഗമണ്ണിലെ റിസോട്ടിൽ പൊലീസ് നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ എൽ.എസ്.ഡി അടക്കമുള്ള ലഹരിമരുന്ന് പിടികൂടിയതായി സൂചന. സ്ത്രീകൾ ഉൾപ്പെടെ നാൽപ്പത്തഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തു. വാഗമൺ വട്ടപ്പതലിലെ സ്വകാര്യ റിസോർട്ടിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ടരയോടെ റെയ്ഡ് നടന്നത്. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ ഏകോപിപ്പിച്ച് പഴുതടച്ചായിരുന്നു നീക്കം. പൊലീസ് റിസോർട്ട് വളഞ്ഞതോടെ അകത്തുള്ളവർ കുടുങ്ങുകയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നും ഡി.ജെ.പാർട്ടിക്കായും മയക്കുമരുന്ന് ഉപയോഗിക്കാനും നിരവധി പേർ വാഗമണ്ണിൽ എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.