തൊടുപുഴ: ന്യൂമാൻ കോളേജ് എൻ. എസ്. എസ് സപ്തദിന ഓൺലൈൻ ക്യാമ്പിന് തുടക്കമായി.അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് ജില്ലാ കോ ഓർഡിനേറ്റർ ജെയിംസ് മാത്യു, കോളേജ് ബർസാർ ഫാ. പോൾ കാരകൊമ്പിൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിതിൻ ജോയി, ഡോ.നീരദ മരിയ കുര്യൻ, വോളന്റിയർ സെക്രട്ടറിമാരായ ഓം ഗണനാഥ്, ഗ്രേസ് ബിജു എന്നിവർ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീട്ടിൽ കൃഷിത്തോട്ടം വച്ചു പിടിപ്പിക്കുക, മാസ്‌ക് നിർമ്മാണപരിശീലനം, പേപ്പർ , തുണി ബാഗ് നിർമ്മാണപരിശീലനം, എൽ. ഇ. ഡി ബൾബ് നിർമ്മാണപരിശീലനം, സാനിറ്റൈസർ നിർമ്മാണ പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് ഷോർട്ട് ഫിലിം നിർമ്മാണം, ഓൺലൈൻ റേഡിയോ, ന്യൂസ് ചാനൽ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവയിലും പരിശീലനം നൽകും