തൊടുപുഴ:കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ സർവ്വീസിലുളള മുഴുവൻ അദ്ധ്യാപകർക്കും കെ ടെറ്റ് പരീക്ഷ പാസാകുന്നതിൽ നിന്ന് ഇളവു നൽകി നിയമനാഗീകാരം നൽകണമെന്ന് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരി ആദ്യവാരം സ്‌കൂൾ തുറക്കുന്നതു കൊണ്ട് കൊവിഡ് ഡ്യൂട്ടിയിലുളള മുഴുവൻ അദ്ധ്യാപകരേയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം, സ്‌കൂളിലെ അദ്ധ്യാപക ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നും നിയമനങ്ങൾ അംഗീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.എം .ഫിലിപ്പച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി .ഡി .അബ്രഹാം, വി .കെ .കിങ്ങിണി, ഷെല്ലി ജോർജ്ജ്, സിജു ജോസഫ്, കെ .ആർ .ഉണ്ണികൃഷ്ണൻ, പി .എൻ .സന്തോഷ്,ഷിന്റോ ജോർജ്ജ്, അനീഷ് ജോർജ്ജ്, ജോളി മുരിങ്ങമറ്റം, ബിജോയ് മാത്യു, സജി മാത്യു, ജെയ്‌സൺ സെബാസ്റ്റ്യൻ, പി.എം നാസർ തുടങ്ങിയവർ പ്രസംഗിച്ചു.