പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ പ്രവർത്തിക്കുന്ന ബാലവേദിയുടെ സെമിനാർ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ ബാലവേദി വൈസ് പ്രസിഡന്റ് സ്റ്റീഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സെമിനാർ ഉദ്ഘാടനം മത്തച്ചൻ പുരയ്ക്കൽ നിർവ്വഹിച്ചു. 'മൂല്യബോധം കുട്ടികളിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ് അദ്ധ്യാപകൻ ഡോ. സുമേഷ് ജോർജ് ക്ലാസ്സ് നയിച്ചു.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ധ്യാപികമാരായ ലളിത എം.എൻ, മേഴ്‌സി മലേപ്പറമ്പിൽ, സൗമ്യ ബിനു എന്നിവർ പ്രസംഗിച്ചു. ശശികലാ വിനോദ് ക്വിസ്സ് പ്രോഗ്രാമിന് നേതൃത്വം നൽകി. വിജയികൾക്ക് ബ്ലോക്ക് മെമ്പർ ലാലി വെട്ടിയ്ക്കൽ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടിന്റു ഷിജോ, കെ.കെ. തോമസ്, സെലിൻ സുനിൽ എന്നിവർ ചേർന്ന് സമ്മാന വിതരണം നടത്തി. വായനശാല സെക്രട്ടറി വി.ജെ.ജോസഫ് സ്വാഗതവും ബാലവേദി സെക്രട്ടറി ശിൽപ അനീഷ് കൃതജ്ഞതയും പറഞ്ഞു.