ഇടുക്കി: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള നിയമനങ്ങളിൽ ആനുകൂല്യം ലഭ്യമാക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സർക്കാർ നിശ്ചയിച്ചു നല്കിയിട്ടുളള അധികാരികളിൽ നിന്നും ലഭ്യമാക്കി അടിയന്തിരമായി രജിസ്റ്റർ ചെയ്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.