ഇടുക്കി: റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുളള എല്ലാ സ്റ്റേജ് കാരേജുകളുടേയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതിനുളള നടപടികൾ ആരംഭിച്ചു. എല്ലാ സ്വകാര്യ ബസ്സ് ഓപ്പറേറ്റർമാരും ബസ്സുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ടൈം ഷീറ്റ് ഡിസംബർ 31 നകം ഹാജരാക്കണമെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ടൈം ഹിയറിംഗുകൾ ഉൾപ്പെടെയുളള എല്ലാ വിഷയങ്ങൾക്കും ആധികാരിക രേഖയായി ഡിജിറ്റർ ഡേറ്റ പരിഗണിക്കുന്നതിനാൽ രേഖകളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതാണ്.