ഇടുക്കി: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020 -23 രണ്ടാം പാദം പ്രഖ്യാപിച്ചു. 2018 മുതൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. നോർമൽ ഇന്നൊവേഷൻ ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷൻ നടന്നു വരുന്നു. യു.എസ്.എ.യിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ നടത്തിവരുന്നതിനു സമാനമായ ഒരു പ്രോത്സാഹന പരിപാടിയായാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത് >വൈ. ഐ. പി 2020 23 രണ്ടാം പാദ രജിസ്‌ട്രേഷൻ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു. ഡിസംബർ 18നു രാവിലെ 10 മണി മുതൽ ഐഡിയ രജിസ്‌ട്രേഷൻ https://yip.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാവുന്നതാണ്. ഡിസംബർ 31 നു ഐഡിയ രജിസ്‌ട്രേഷൻ അവസാനിക്കും.