kads

തൊടുപുഴ: കാർഷിക ഉൽപ്പന്ന സംഭരണവും വിപണനവും സംസ്‌കരണവും മൂല്യവർദ്ധനവും ഒരു കുടക്കീഴിൽ ഒരുക്കുന്നതോടൊപ്പം ആരോഗ്യ വിനോദവിജ്ഞാന മേഖലയേയും സംയോജിപ്പിക്കാൻ കഴിഞ്ഞത് കേരളത്തിന് തന്നെ മാതൃകയാണെന്ന് പി .ജെ .ജോസഫ് എം.എൽ.എ പറഞ്ഞു. കാഡ്‌സിന്റെ നേതൃത്വത്തിൽ വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ച കാഡ്‌സ് വില്ലേജ് സ്‌ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷതവഹിച്ചു.ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ആമുഖപ്രഭാഷണം നടത്തി. ഹാഫിൾ നൗഫൽ കൗസരി അൽഖാസിമി , സ്വാമിവിവേകാനന്ദ തീർത്ഥപാദർ , പ്രൊഫ. കെ .ഐ. ആന്റണി, എൻ .ഐ .ബെന്നി, സുരേഷ് ബാബു , പ്രൊഫ.ജോസഫ് അഗസ്റ്റിൻ , ബെനഡിക്ട് വില്യം ജോൺ,രാജീവ് പുഷ്പാംഗദൻ, ബാബു പരമേശ്വരൻ, അഡ്വ.ബിജു പറയന്നിലം, കെ. എം.എ. ഷുക്കൂർ , പി .പി .ജോയ് , ടി .സി രാജു, എം .എൻ. ബാബു, ടി. ആർ .സോമൻ, എം.എൻ .സുരേഷ്, എം .സി .മാത്യു, സണ്ണി തെക്കേക്കര, കെ .വി .ജോസ് , ഡോ: കെ ജെ കുര്യൻ ,ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഏത്തയ്ക്ക ഫെസ്റ്റ് നോടനുബന്ധിച്ച് ഏത്തയ്ക്കായിൽ നിന്നും 20 ഇനം വിഭവങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ആന്റണി സെബാസ്റ്റ്യൻ , ഏലിയാമ്മ ജോസഫ് എന്നിവർ ക്ലാസ് എടുത്തു.