തൊടുപുഴ: സംയുക്തകർഷകമോർച്ച ആഹ്വാനം ചെയ്ത രക്തസാക്ഷിത്വദിനാചരണം തൊടുപുഴയിൽ നടത്തി. കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ കർഷകർ തൊടുപുഴ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ഒത്തുകൂടി.എൻ.ഐ. ബന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.ജെ. പീറ്റർ, അഡ്വ. ജോസഫ് ജോൺ,
ടോമി കാവാലം, കെ.എം. സാബു, മനോഹർ നടുവിലേടത്ത്, ബ്ലയിസ് ജി. വാഴയിൽ, എൻ. വിനോദ്കുമാർ, സെബാസ്റ്റ്യൻ എബ്രാഹം, ജയിംസ് കോലാനി, ജയൻ തനിമ, മാത്യുപൊട്ടംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.