മൂലമറ്റം: അറക്കക്കുളം പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. സർക്കാർ ചടങ്ങ് അവസാനിക്കുന്നത് ദേശീയ ഗാനം ആലപിച്ചാണ് എന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് ബിജെപി മെമ്പർ വേലുക്കുട്ടൻ ചോദ്യം ചെയ്തത്.ദേശീയ ഗാനം ആവശ്യമില്ല എന്ന നിലപാടായിരുന്നു പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്.എന്നാൽ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ദേശീയ ഗാനം ആലപിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്.