തൊടുപുഴ: സമ്പൂർണ്ണ ഹരിതമായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച നഗരസഭാ കൗൺസിലർമാരെ ഹരിതകേരളം ജില്ലാ മിഷൻ ആദരിക്കും. നടുക്കണ്ടത്തുനിന്നും വിജയിച്ച ആർ .ഹരി, റിവർ വ്യൂ വാർഡിൽ നിന്നുംവിജയിച്ച അഡ്വ. ജോസഫ് ജോൺ എന്നിവരെയാണ് ഹരിതകേരളം ആദരിക്കുന്നത്. ഹരി വോട്ട് തേടിതയ് ഫ്‌ളക്‌സോ.ബാനറോ ചുവരെഴുത്തോ പോസ്റ്ററോ ഇല്ലായിരുന്നു.ആകെയുണ്ടായിരുന്നത് ഒരു ലഘു നോട്ടീസ് മാത്രമായിരുന്നു.അതുപോലെ തന്നെ തന്നെയായിരുന്നു അഡ്വ. ജോസഫ് ജോണിന്റെയും പ്രചരണം. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട്. ഒരു നോട്ടീസ് നൽകി, രാഷ്ട്രീയം പറഞ്ഞു. ഇതായിരുന്നു ഇരുവരുടെയും പ്രവർത്തന രീതി.ജനങ്ങളുമായി ബന്ധമുണ്ടെങ്കിൽ ഈ പ്രചാരണം ധാരാളമാണെന്ന് ഇരുവരും പറയുന്നു.എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനവും ഹരിതകർമ്മ സേനയെ സജ്ജമാക്കുന്നതുമുൾപ്പടെ ഹരിതകേരളം വിഭാവനം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൂടുതൽ മികവിൽ നടപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു.