ചെറുതോണി: എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ 27ന് ഞായറാഴ്ച പ്രീ മാര്യേജ് കോഴ്‌സ് നടത്തും. ഞായറാഴ്ച രാവിലെ 9 30 ന് യൂണിയൻ പ്രസിഡന്റ് പി രാജൻ ഉദ്ഘാടനംനിർവ്വഹിക്കും. രണ്ട് ദിവസങ്ങളിലായി നടത്തിയിരുന്ന പരിപാടി കൊവിഡ് കാലഘട്ടമായതിനാൽ ഒരു ദിവസം മാത്രമാക്കിയിരിക്കുകയാണ്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം കോഴ്‌സിൽ പങ്കെടുക്കേണ്ടതെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7907 208 212