ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി ക്ഷീരോദ്പ്പാദക സഹകരണസംഘം മിൽമയുടെ വിവിധങ്ങളായ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി മിൽമ ഷോപ്പിയും കാലിത്തീറ്റ ചില്ലറ വിൽപ്പന കേന്ദ്രവും കഞ്ഞിക്കുഴി മൂലയിൽ ബിൽഡിംഗിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. 10.30 ന് നടക്കുന്ന പൊതുസമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ആപ്‌കോസ് പ്രസിഡന്റ് ടി.ഡി സോമൻ അദ്ധ്യക്ഷത വഹിക്കും. മിൽമ ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്തും ആദ്യവിൽപ്പന കെ.എസ്. ആർ.ടി.സി .ഡയറക്ടർ ബോർഡ് അംഗം സി.വി .വർഗീസും നിർവ്വഹിക്കും. കാലിത്തീറ്റ ചില്ലറ വിൽപ്പന കേന്ദ്രം ഉദ്ഘാടനം കഞ്ഞിക്കുഴി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.കെ ചന്ദ്രൻകുഞ്ഞും ആദ്യവിൽപ്പന വാർഡ് മെമ്പർ പ്രദീപ് എം.എമ്മും നിർവ്വഹിക്കും. ഇടുക്കി ക്ഷീരവികസനവകുപ്പ് ഡയറക്ടർ ബി.എസ് .നിഷ മുഖ്യപ്രഭാഷണം നടത്തും. ജോൺസൺ കെ.കെ, ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, ജോർജ് എം.എൽ, ട്രീസ തോമസ്, എ.സി.റെജികുമാർ, തോമസ് എബ്രാഹം, ബോബി സി.എ, തോമസ് യു.സി, ഫ്രാൻസീസ് പി.പി, ബൈജു പോൾ, വെറ്റിനറി ഡോക്ടർ ഗ്ലാഡി, സിബി ആറക്കാട്ട്, ഷാജി വാഴക്കാല, ജോർജ് വയലിൽ, തങ്കച്ചൻ ജോസഫ്,മനോഹർ ജോസഫ്, അഡ്വ. ടി.കെ തുളസീധരൻ, വിൽസൺ കല്ലിടുക്കിൽ, റിയാസ് കീച്ചേരി, ഷൈജു തൂങ്ങാല, രാജപ്പൻ കൊല്ലക്കാട്ട്, മോഹൻ കടുകുംമാക്കൽ, സന്തോഷ് കടമാനത്ത്, ദീപേഷ്, ആപ്‌കോസ് സെക്രട്ടറി സുമീർ പി.എം തുടങ്ങിയവർ പ്രസംഗിക്കും.