തൊടുപുഴ: ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ പാചകവാതകത്തിന്റെ വില കൂട്ടുന്നതിനെതിരെ കെ ജി ഒ എ ജില്ലാ വനിതാ കമ്മിറ്റി വേറിട്ട പ്രതിഷേധം നടത്തി.തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് അടുപ്പുകൂട്ടി പാൽ തിളപ്പിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവും തൊടുപുഴ ആയുർവേദ ആശുപത്രി മെഡിക്കൽ സൂപ്രണ്ടുമായ സി. കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കൺവീനർ സി. കെ. ജയശ്രീ അദ്ധ്യക്ഷയായിരുന്നു .ബിനു രാധാകൃഷ്ണൻ സ്വാഗതവും അമ്മു ചന്ദ്രൻ നന്ദിയും പറഞ്ഞു