തൊടുപുഴ: എൽ ഡി എഫിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ കടന്നുവരവ് സഹായിച്ചിട്ടുണ്ടെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില സീറ്റുകൾ എൽ ഡി എഫിന്റെ ആവശ്യ പ്രകാരം ജോസ് വിഭാഗത്തിന് വിട്ടു നൽകിയെങ്കിലും ഇവിടെ പ്രതീക്ഷിച്ച വിജയം നേടാനായില്ല.ആവശ്യപ്പെട്ട ചില സീറ്റുകൾ കിട്ടിയില്ലെങ്കിലും മുന്നണിയിൽ നിന്ന് മികച്ച പരിഗണന ലഭിച്ചു.എന്നാൽ പാർട്ടി വിട്ട് ജോസഫിനൊപ്പം പോയ പല നേതാക്കളും തിരഞ്ഞെടുപ്പിൽ പരാജയമറിഞ്ഞു. ഇടുക്കിയും എറണാകുളവും ഉൾപ്പെടെയുളള ജില്ലകളിൽ ജനാധിപത്യ കേരള കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു.
. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാലു സീറ്റ് ലഭിച്ചു. ഇത്തവണയും അതേ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്.പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ജെ ജോൺസൺ,അഡ്വ.മിഥുൻ സാഗർ, ജോസ് നെല്ലിക്കുന്നേൽ, ബേബി മാണിശ്ശേരി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.