തൊടുപുഴ : കുളമാവ് വെറ്റിനറി സബ് സെന്ററിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എം.എസ് സാബുവിനെ അകാരണമായി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിൽ കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജൻ,​ ജില്ലാ പ്രസിഡന്റ് വി.കെ. മനോജ്,​ ജില്ലാ ട്രഷറർ ഷൈൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.