ചെറുതോണി: ക്രിസ്മസ് ദിനത്തിൽ കിടപ്പുരോഗികൾക്കും കൊവിഡ്‌പ്രോട്ടോകോൾ അനുസരിച്ച് പാതിരാകുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വേണ്ടി ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർജോൺ നെല്ലിക്കുന്നേൽ ദിവ്യബലി അർപ്പിക്കും. 24 ന് രാത്രി 12.00 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തുന്ന കുർബാനയും ക്രിസ്മസ് തിരുക്കർമ്മങ്ങളും ഇടുക്കി രൂപതയുടെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു.