തൊടുപുഴ: നഗരസഭാ കൗൺസിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറായി എം.എ. കരീമിനെയും ഡെപ്യൂട്ടി ലീഡറായി ജെസി ജോണിയെയും തിരഞ്ഞെടുത്തു. സഫിയ ജബ്ബാറിനെ ചീഫ് വിപ്പായും ഷഹന ജാഫറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജില്ലാ ലീഗ് ഹൗസിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, മുൻ നഗരസഭാ ചെയർമാൻ എ.എം. ഹാരിദ്, അഡ്വ. സി.കെ. ജാഫർ എന്നിവർ സംസാരിച്ചു.