പാമ്പനാർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.റ്റി.യു.സി ധർണ്ണ നടത്തി. പാമ്പനാർ പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ്ണ എ.ഐ.റ്റി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു. പി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ .ജോസ് ഫിലിപ്പ്, എം. ആന്റണി, എം എം ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.രഞ്ജിത്ത് ശ്രീനി സ്വാഗതവും അരുൺ പ്രസാദ് നന്ദിയും പറഞ്ഞു.