കുമളി :പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവ്വീസ് എന്ന സംഘടന ഭക്ഷ്യ കിറ്റുകൾ നൽകി.കുമളി മെഡിക്കൽ ഓഫീസർ ഡോ: ഗീതു വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ ജനുവരി മുതൽ മിതമായ നിരക്കിൽ ആബുലൻസ് സർവ്വീസ് ആരംഭിക്കും.പ്രസിഡന്റ് സജി വെമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോബി ജോസ് പുലാനിമണ്ണിൽ, സൗത്ത് ഇന്ത്യൻ ബാങ്ക് കുമളി മാനേജർ കെ. ആർ.ശംഭുപ്രസാദ് , പാലിയേറ്റീവ് നഴ്‌സ് ജെനി എന്നിവർ യോഗത്തിൽ സംസാരിച്ചു.