ഇടുക്കി: ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് സബ് ഓഫീസുകളിലേക്ക് ആറ് കിലോ വാട്ട്‌സിന്റെ മൂന്ന് യു.പി.എസും 100 ആമ്പിയറിന്റെ രണ്ട് ജനറേറ്റർ ബാറ്ററിയും വിതരണം ചെയ്യുന്നതിന് ആർ.ടി.ഒ മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജനുവരി 5 ന് ഉച്ചയ്ക്ക് 2 വരെ . രണ്ടു വിഭാഗത്തിലും വെവ്വേറെ ദർഘാസ് സമർപ്പിക്കണം. നിരതദ്രവ്യം 2000 രൂപയും ജി.എസ്.ടിയും . വിലാസം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, സിവിൽ സ്റ്റേഷൻ, ഇടുക്കി 686503. ഫോൺ 04862 232244 ഇമെയിൽ k106@keralamvd.gov.in website: www.keralamvd.gov.in