auto


ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഓട്ടോറിക്ഷകൾക്കായി മൈ ഓട്ടോ മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഓട്ടോറിക്ഷ ഉടമകൾക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്രദമായ ആപ്പ് ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ മൈ ഓട്ടോ ആപ്പ് ഉടനെ ലഭ്യമാകും. പേരും മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നൽകിയാൽ രജിസ്റ്റർ ചെയ്തു ആപ്പ് പ്രവർത്തന സജ്ജമാക്കാം. ലോഗിൻ ചെയ്ത ശേഷം ഉപഭോക്താവിന് താൻ നിൽക്കുന്ന സ്ഥലത്തുളള ഓട്ടോ തിരഞ്ഞെടുക്കാം. ഓട്ടോ ഡ്രൈവർമാർക്കും ആപ്പ് രജിസ്റ്റർ ചെയ്യാം.